ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 5 ജനുവരി 2016 (15:20 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ മാനനഷ്ടക്കേസില്‍ മൊഴി നല്കാന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഹാജരായി. ഡല്‍ഹി പട്യാല ഹൌസ് കോടതിയിലാണ് മൊഴി നല്‍കുന്നതിനായി ജെയ്റ്റ്ലി എത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ വിലക്ക് ഏര്‍പ്പെടുത്തി.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അഴിമതിയുമായി ബന്ധപ്പെട്ട് വ്യജമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് ജെയ്റ്റ്ലി കേസ് നല്‍കിയത്. അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടി നേതാക്കളായ അശുതോഷ്, കുമാര്‍ വിശ്വാസ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ എന്നിവര്‍ക്കും എതിരെയാണ് പരാതി.
ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന് (ഡി ഡി സി എ) അധ്യക്ഷനായിരിക്കെ
ജെയ്റ്റ്ലി നടത്തിയ തിരിമറികളാണ് വാര്‍ത്താസമ്മേളനം നടത്തി എ എ പി നേതാക്കള്‍ പുറത്തുവിട്ടത്. 1999 - 2013 കാലയളവില്‍, അസോസിയേഷന് അധ്യക്ഷനായിരുന്ന ജെയ്റ്റ്ലിക്ക്,
അസോസിയേഷനില്‍ നടന്ന പണം തിരിമറിയിലും അപഹരണത്തിലും
പങ്കുണ്ടെന്നായിരുന്നു എ എ പി നേതാക്കളുടെ ആരോപണം.
24 കോടി രൂപ വകയിരുത്തിയ
സ്റ്റേഡിയത്തിന് ചെലവിട്ടത് 114 കോടി രൂപ ആയിരുന്നു.