ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 24 ജനുവരി 2017 (14:54 IST)
വോട്ടിനു പണം നിര്‍ത്തലാക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്‌മി പാര്‍ട്ടി നേതാവായ അശുതോഷിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്. വോട്ട് ചെയ്യാന്‍ വേണ്ടി ജനങ്ങള്‍ക്ക് പണം വിതരണം ചെയ്യുന്നത് കണ്ടു എന്നായിരുന്നു അശുതോഷിന്റെ ട്വീറ്റ്.
അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കെജ്‌രിവാളും തമ്മില്‍ രണ്ടു ദിവസങ്ങളായി വാഗ്വാദം നടന്നുവരികയാണ്. ‘മറ്റുള്ളവരില്‍ നിന്നും പണം സ്വീകരിച്ച് ഞങ്ങള്‍ക്ക് വോട്ട് ചെയ്യൂ’ എന്ന് കെജ്‌രിവാള്‍ ഗോവയില്‍ പ്രസംഗിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഇത്തരമൊരു പ്രസ്താവന സംബന്ധിച്ച് വിശദീകരണം നല്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കെജ്‌രിവാളിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പരാമര്‍ശനങ്ങള്‍ നടത്തുന്നത് പാര്‍ട്ടിക്ക് അയോഗ്യത കല്പിക്കാന്‍ ഇടയാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്‌ദി താക്കീത് നല്കി.