ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 19 മെയ് 2015 (15:20 IST)
ആറന്‍മുള വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മ വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയവും ഹരിത ട്രൈബ്യൂണലും അനുമതി നിഷേധിച്ച സാഹചര്യത്തിലാണു കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. അന്താരാഷ്ട്ര വിമാനത്താവള ഹബ്ബില്‍ നിലവില്‍ കൊച്ചിയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.