APJ Abdul Kalam Death Anniversary: വിദ്യാര്‍ഥികളോട് സംവദിച്ചുകൊണ്ടിരിക്കെ ബോധരഹിതനായി, ഉടന്‍ ആശുപത്രിയിലേക്ക്; ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യുന്നതിനിടെ മരിക്കാന്‍ 'ഭാഗ്യം' ലഭിച്ച കലാം

ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്നു കലാം. 2002 മുതല്‍ 2007 വരെ അഞ്ച് വര്‍ഷ കാലമാണ് കലാം പ്രസിഡന്റ് കസേരയില്‍ ഇരുന്നത്

രേണുക വേണു| Last Modified ബുധന്‍, 27 ജൂലൈ 2022 (11:52 IST)

APJ Abdul Kalam Death Anniversary:
കാലമെത്ര കഴിഞ്ഞാലും ഇന്ത്യ എപിജെ അബ്ദുള്‍ കലാമിനെ മറക്കില്ല. ഇന്ത്യയുടെ ജനകീയനായ രാഷ്ട്രപതിയായിരുന്നു കലാം. ഇന്ത്യയുടെ മിസൈല്‍ പുരുഷന്‍ എന്ന് കൂടി അറിയപ്പെടുന്ന കലാം ഓര്‍മയായിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. കലാമിന്റെ ചരമവാര്‍ഷികം ആചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മരണം എങ്ങനെയായിരുന്നു എന്ന് ഓരോ ഇന്ത്യക്കാരനും ഓര്‍ക്കും. തനിക്ക് അത്രത്തോളം പ്രിയപ്പെട്ട വേദിയിലാണ് കലാം ബോധരഹിതനായി വീണതും പിന്നീട് മരണത്തിനു കീഴടങ്ങിയതും.

2015 ജൂലൈ 27 നാണ് കലാം അന്തരിച്ചത്. ഷില്ലോങ്ങിലെ ഐഐഎമ്മില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു കലാം. വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കലാം ബോധരഹിതനായി വീണു. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും കലാമിന്റെ മരണം സ്ഥിരീകരിച്ചു. പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തിനു കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നു. മരണത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് ഗുവാഹത്തിയിലെ വിമാനത്താവളത്തില്‍ നിന്നുള്ള അബ്ദുള്‍ കലാമിന്റെ ചിത്രങ്ങള്‍ ദേശീയ വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഈ ചിത്രങ്ങളില്‍ വളരെ സന്തോഷവാനായാണ് കലാമിനെ കാണുന്നത്.

ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്നു കലാം. 2002 മുതല്‍ 2007 വരെ അഞ്ച് വര്‍ഷ കാലമാണ് കലാം പ്രസിഡന്റ് കസേരയില്‍ ഇരുന്നത്. വിദ്യാര്‍ഥികളോട് സംസാരിക്കാനും സംവദിക്കാനും എന്നും ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു കലാം. വിദ്യാര്‍ഥികളോട് പ്രസംഗിച്ചുകൊണ്ടിരിക്കെ തന്നെ മരണത്തിലേക്ക് യാത്രയായതും കാലത്തിന്റെ കാവ്യനീതി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.