അഭിറാം മനോഹർ|
Last Modified ബുധന്‍, 29 ഡിസംബര്‍ 2021 (14:21 IST)
അധികാരത്തിലെത്തിയാൽ അൻപത് രൂപയ്ക്ക് ഒരു കുപ്പി മദ്യം ലഭ്യമാക്കുമെന്ന് ആന്ധ്രയിൽ ബിജെപി വാഗ്ദാനം. സംസ്ഥാന ബിജെപി അധ്യക്ഷനായ സോമു വീരരാജുവാണ് പൊതുയോഗത്തിനിടെ പാർട്ടി വാഗ്ദാനം പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് മദ്യപിക്കുന്ന ഒരു കോടി ആളുകളുണ്ട്. നിങ്ങളെല്ലാം ബിജെപിക്ക് വോട്ട് ചെയ്യുകയാണെങ്കിൽ മദ്യം 75 രൂപയ്ക്ക് തരാം. വരുമാനം കൂടിയാൽ അത് അൻപത് രൂപയ്ക്ക് തരാം. നിലവാരം കുറഞ്ഞ മദ്യമല്ല നല്ല മദ്യം തന്നെ ഈ വിലയ്ക്ക് തരാം. ബിജെപി നേതാവ് പറഞ്ഞു.
ആന്ധ്രയിൽ ശരാശരി ഒരാൾ മാസത്തിൽ 12,000 രൂപയ്ക്ക് മദ്യം വാങ്ങുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന പണമാണ് ജഗൻ മോഹൻ റെഡ്ഡി സർക്കാർ ജനങ്ങൾക്ക് നൽകുന്നതെന്ന് വീരാജു പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ അമരാവതിയെ തലസ്ഥാനമാക്കി വികസിപ്പിക്കുമെന്നും 3 വർഷം കൊണ്ട് മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുമെന്നും ബിജെപി നേതാവ് പ്രഖ്യാപിച്ചു.