അഭിറാം മനോഹർ|
Last Modified വെള്ളി, 27 മെയ് 2022 (13:34 IST)
പശ്ചിമബംഗാളിനെ ഞെട്ടിച്ച് മറ്റൊരു നേടിയെയും മരിച്ച നിലയിൽ കണ്ടെത്തി. മോഡൽ കൂടിയായ മഞ്ജുഷ നിയോഗിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. സുഹൃത്തും സഹപ്രവർത്തകയുമായ ബിദിഷ ഡേ മജുൻദാറിന്റെ ആകസ്മികമായ മരണത്തെ തുടർന്ന് മകൾ വിഷാദത്തിലായിരുന്നുവെന്ന് 'അമ്മ പറഞ്ഞു.
വെള്ളിയാഴ്ച കൊൽക്കത്തയിലെ പട്ടുലി പ്രദേശത്തെ വീട്ടിലാണ് മഞ്ജുഷയെ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട്
ദിവസം മുൻപായിരുന്നു മറ്റൊരു മോഡലായിരുന്ന ബിദിഷയുടെ മരണം. മഞ്ജുഷയുടെ മരണത്തിന് സമാനമായി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ബിദിഷയെ കണ്ടെത്തിയത്.