സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 29 ജൂലൈ 2023 (12:10 IST)
എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി. ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത് ജെപി നദ്ദയാണ്. അതേസമയം ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളക്കുട്ടി തുടരും. മലയാളിയായ അരവിന്ദ് മേനോനും ദേശീയ സെക്രട്ടറിയായി ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താല്‍പര്യപ്രകാരമാണ് അനില്‍ ബിജെപിയിലെത്തുന്നത്. യുവാക്കളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദ പരിപാടിയായ യുവം സമ്മേളനത്തില്‍ ആന്റണി ഇടം പിടിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസ് നേതാവ് ആന്റണിയുടെ മകന്‍ എന്നതിലപ്പുറം അനില്‍ ആന്റണിക്ക് പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ഒരു സ്വാധീനവും ഇല്ല എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.