ഓപ്പറേഷന്‍ പരിവര്‍ത്തന: ആന്ധ്രയില്‍ നശിപ്പിച്ചത് 5964 ഏക്കര്‍ കഞ്ചാവ് തോട്ടം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ഡിസം‌ബര്‍ 2021 (17:01 IST)
ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി ആന്ധ്രയില്‍ നശിപ്പിച്ചത് 5964 ഏക്കര്‍ കഞ്ചാവ് തോട്ടം. ഇവിടെ നിന്നായി 30 ലക്ഷത്തിലധികം കഞ്ചാവ് ചെടികളാണ് നശിപ്പിക്കപ്പെട്ടത്. ഇത്രയധികം കഞ്ചാവിന് ഏകദേശം 1491 കോടി രൂപ വില വരും. കഴിഞ്ഞദിവസം വിശാഖപട്ടണത്തിന് സമീപം നടന്ന റെയിഡില്‍ 39 ഏക്കര്‍ കഞ്ചാവ് തോട്ടമാണ് നശിപ്പിച്ചത്. നാട്ടുകാരുടെ സഹകരണത്തോടെയാണ് കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തി പൊലീസ് നശിപ്പിക്കുന്നത്. ഒഡീഷ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് കഞ്ചാവ് വ്യാപകമായി കൃഷി ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :