ആന്ധ്രാപ്രദേശില്‍ നാളെ മുതല്‍ പകുതിദിന കര്‍ഫ്യു

ശ്രീനു എസ്| Last Modified ചൊവ്വ, 4 മെയ് 2021 (14:56 IST)
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആന്ധ്രാപ്രദേശില്‍ നാളെ മുതല്‍ ഭാഗീക കര്‍ഫ്യു നിലവില്‍ വരും. ഉച്ചയ്ക്ക് 12 മണിമുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച മുതല്‍ 14 ദിവസത്തേക്കാണ് നിയന്ത്രണം. മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി നയിച്ച ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. രാവിലെ ആറുമണിമുതല്‍ 12മണിവരെ ഷോപ്പുകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാം. അതിനു ശേഷം അത്യാവശ്യ സേവനങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.

23920 പേര്‍ക്കാണ് ആന്ധ്രയില്‍ ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 83 പേരാണ് രോഗംമൂലം മരണപ്പെട്ടത്. സംസ്ഥാനത്ത് 1.4 ലക്ഷം സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :