മുസ്ലിം പരിശീലകനില്‍ നിന്ന് അമിത് ഷാ യോഗ അഭ്യസിക്കും...!

പാട്ന| VISHNU N L| Last Modified ബുധന്‍, 17 ജൂണ്‍ 2015 (16:28 IST)
അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് ജൂൺ 21ന് പാട്ന സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പിൽ മുസ്ലിം വിദഗ്ദനിൽ നിന്നും ബിജെപി പ്രസിഡന്റ് അമിത്ഷാ യോഗ അഭ്യസിക്കും. മൊയിനുൽ ഹഖ് സ്റ്റേഡിയത്തിൽ വച്ച് മുഹമ്മദ് തമന്നയും അശോക് സർക്കാരുമാണ് അമിത്ഷായ്ക്ക്
യോഗ പാഠങ്ങള്‍ പകര്‍ന്നു നല്‍കുക.

രവിശങ്കർ പ്രസാദ്, രാജീവ് പ്രതാപ് റുഡി, രാധാമോഹൻ സിംഗ്, രാം കൃപാൽ യാദവ് എന്നിവരടക്കം അര ഡസനിലേറെ കേന്ദ്രമന്ത്രിമാരാണ് പാട്നയിലെ യോഗാ ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇവിടെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാനുള്ള അമിത്ഷായുടെ തീരുമാനം രാഷ്ട്രിയവിവാദങ്ങൾക്ക് തിരി കൊളുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :