അമിത് ഷാ ബിസിസിഐ നേതൃത്വത്തിലേക്ക്!

ന്യുഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 15 മെയ് 2014 (18:27 IST)
മോഡിയുടെ വിശ്വസ്ഥനായ അമിത് ഷാ നേതൃത്വത്തിലേക്ക് എത്തിയേക്കുമെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ മുന്‍‌തൂക്കം ലഭിക്കുകയും എന്‍ഡി‌എ അധികാരത്തിലെത്തുകയും ചെയ്താല്‍ അമിത് ഷായുടെ സ്ഥാനാരോഹനം ഉടനുണ്ടാകുകയും ചെയ്യും.

ബിസിസിഐയിലെ അഞ്ച് വൈസ് പ്രസിഡന്റുമാരില്‍ ഒരാളായിരിക്കും ഷായുടെ സ്ഥാനക്കയറ്റം. നിലവില്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റാണ് ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ ഷാ.

ബിസിസിഐയിലെ വെസ്റ്റ് സോണ്‍ പ്രതിനിധിയായ രവി സാവന്തിനെ മാറ്റിയായിരിക്കും ഷായുടെ സ്ഥാനാരോഹണം. സെപ്തംബറില്‍ നടന്നു ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :