വ്യാജ ഏറ്റുമുട്ടല്‍ കേസ്: അമിത്ഷായെ കുറ്റവിമുക്തനാക്കി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2014 (15:05 IST)
സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത്ഷാ മുംബൈയിലെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കി. അമിത്ഷായ്‌ക്കെതിരെ മതിയായ തെളിവുകളില്ലെന്ന്
കോടതി ചൂണ്ടിക്കാട്ടി.

അമിത് ഷാ ഗുജറാത്തിലെ ആഭ്യന്തരമന്ത്രി ആയിരിക്കെ 2005 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സൊഹ്‌റാബുദ്ദീനെയും ഇയാള്‍ക്കൊപ്പം ബസില്‍ സഞ്ചരിച്ചിരുന്ന ഭാര്യ കൌസുര്‍ബിയെയും പൊലീസ് സംഘം കസ്റ്റഡിയില്‍ എടുക്കുകയും.

തുടര്‍ന്ന് ഇവരെ ഒരു ഫാം ഹൌസില്‍ താമസിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന് പറയുന്ന സൊഹ്‌റാബുദ്ദീനെ ബസില്‍ നിന്നാണ് പൊലീസ് സംഘം പിടികൂടിയത് എന്നതായിരുന്നു ആരോപണം. കേസില്‍ അമിത് ഷായെയും നിരവധി പോലീസുകാരടക്കം 18 പേരെയും പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് 2010ല്‍
അമിത്ഷായെ അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നരേന്ദ്രമോഡി മന്ത്രിസഭയില്‍ നിന്ന് അമിത് ഷാ രാജിവെച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :