കൊവിഡിന്റെ രണ്ടാം തരംഗം ചുരുങ്ങിയ സമയത്തിനുള്ളിൽ നിയന്ത്രിച്ചു, സഹായകമായത് മോദിയുടെ നേതൃത്വമെന്ന് അമിത് ഷാ

അഭിറാം മനോഹർ| Last Updated: വെള്ളി, 4 ജൂണ്‍ 2021 (14:53 IST)
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയുടെ നേതൃത്വമാണ് ഇതിന് സഹായകമായതെന്നും അമിത് ഷാ പറഞ്ഞു.

ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥാപിച്ച ഒമ്പത് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അമിത് ഷാ. രണ്ടാം തരംഗത്തിൽ വൈറസ് അതിവേഗം പടരുകയും ആളുകളെ മോശമായി ബാധിക്കുകയും ചെയ്‌തു. എന്നിട്ട് പോലും ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് നിയന്ത്രിക്കുകയും കുറയുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇത് ഒരു കൂട്ടായ വിജയമാണ്. ഇന്ത്യ പോലെ വലിയ ഒരു രാജ്യത്ത് ഇത് നേട്ടമാണ്.

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 135 കോടി ഇന്ത്യക്കാർ, ഒത്ത് ചേർന്ന് പോരാടി. ഞങ്ങൾ
ആസൂത്രണത്തോടും ധൈര്യത്തോടും കൂടിയാണ് ഈ യുദ്ധം നടത്തിയത്. അമിത് ഷാ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :