ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടമായെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 ഏപ്രില്‍ 2024 (14:22 IST)
ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടമായെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ ബിഹാറിലെ ബേഗുസരായില്‍ നിന്ന് പറന്നുയരുന്നതിനിടെ അല്‍പ്പനേരം ഹെലികോപ്്റ്ററിന്റെ നിയന്ത്രണം നഷ്ടമായെന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം അപകടങ്ങളെന്നും ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഹെലികോപ്റ്റര്‍ പറന്നുയരുന്നതിനിടെ അല്‍പ്പം ചരിയുന്നതായാണ് വീഡിയോയിലുണ്ടായിരുന്നത്. എന്നാല്‍ ഹെലികോപ്റ്റിന് നിയന്ത്രണമൊന്നും നഷ്ടപ്പെട്ടിരുന്നില്ല. അടുത്ത നിമിഷംതന്നെ ഹെലികോപ്റ്റര്‍ പറന്നുയരുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :