അ​മ​ർ​നാ​ഥ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു

അ​മ​ർ​നാ​ഥ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു

  Amarnath attack , Abu Ismail , Lashkar terrorists , killed in Kashmir , police , പൊലീസ് , അമര്‍നാഥ് , അബു ഇസ്മായില്‍ , ല​ഷ്ക​ർ ഇ ത്വ​യ്ബ , പാ​കിസ്ഥാ​ൻ
ശ്രീ​ന​ഗ​ർ| jibin| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (19:27 IST)
ജൂലായിൽ ഏഴ് അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ സൂത്രധാരനും ല​ഷ്ക​ർ ഇ ​ത്വ​യ്ബ ക​മാ​ൻ​ഡ​റുമായ അബു ഇസ്മായില്‍ കൊല്ലപ്പെട്ടു. ശ്രീ​ന​ഗ​റി​ലെ നൗ​ഗാ​മി​ൽ പൊ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് സ്വ​ദേ​ശി​യാ​യ ഭീകരന്‍ കൊല്ലപ്പെട്ടത്.

ഭീകരവിരുദ്ധ പോരാട്ടത്തിൽ വലിയൊരു നേട്ടമാണ് ഇസ്മയിലിന്റെ വധമെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. ഇയാള്‍ക്കൊപ്പം മറ്റു രണ്ടു ഭീകരര്‍ കൂടി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈയിൽ അനന്ത്നാഗിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ചു സ്ത്രീകളടക്കം ഏഴുപേരാണു കൊല്ലപ്പെട്ടത്. ഏഴുപേർക്കു പരുക്കേറ്റു. രാത്രി എട്ടു മണിയോടെയായിരുന്നു ആക്രമണം. പൊലീസ് വാഹനത്തിനു നേരെയാണ് ആദ്യം ആക്രമണം നടത്തിയത്. പൊലീസുകാർ തിരികെ വെടിവച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തിന് സഹായം നൽകി ബിലാൽ അഹമദ് റെഷി, ഇസാജ് വാഗി, സഹൂർ അഹമദ് എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :