അഭിറാം മനോഹർ|
Last Modified തിങ്കള്‍, 22 നവംബര്‍ 2021 (20:23 IST)
കാർഷിക നിയമങ്ങൾ പിൻവലിച്ച പ്രധാനമന്ത്രിയുടെ നടപടിയെ പുകഴ്‌ത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അമരീന്ദർ സിങ്. കർതാർപൂർ ഇടനാഴി തുറന്ന് നൽകിയ തീരുമാനത്തെയും അമരീന്ദർ പ്രശംസിച്ചു.
ഏതൊരു ദേശീയവാദിയും കാർഷികമേഖലയുടെ ക്ഷേമത്തെ പറ്റി ചിന്തിക്കുന്നവരും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനാഭിപ്രായം ശ്രദ്ധിക്കുന്നുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ്
തീരുമാനം.ജയപരാജയങ്ങളുടെ രാഷ്ട്രീയ പരിഗണനകളില്ലാതെയാണ് പിന്‍വലിക്കുന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. ഇതിനെ പടിയിറക്കാമോയോ ബലഹീനതയായോ ചിത്രീകരിക്കുന്നത് ശരിയല്ല. ഒരു ജനാധിപത്യത്തില്‍, ജനങ്ങളുടെ താത്പര്യം കേൾക്കുന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ല. അങ്ങനെ ചെയ്യുന്ന ഒരു നേതാവിനേക്കാള്‍ വലിയ ജനാധിപത്യവാദിയില്ല' അമരീന്ദര്‍ കുറിച്ചു
ഇത് രാഷ്ട്രീയം കളിക്കുന്നതിനുള്ള സമയമല്ല. നമ്മുടെ രാജ്യത്തെ പോഷിപ്പിക്കുന്നത് നമ്മുടെ കര്‍ഷകരാണ്. അതുപോലെ, സിഖ് വിശ്വാസത്തെ സ്വന്തം രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. 1980കളിലും ഓർമകളും മുറിവുകളും നമുക്ക് മുന്നിലുണ്ട്. ഈ വിഷയങ്ങളില്‍ ആരെങ്കിലും രാഷ്ട്രീയം കളിച്ചാല്‍ അവരെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും അമരീന്ദര്‍ കൂട്ടിച്ചേര്‍ത്തു.