‘ഒരു ജന്മമല്ലേയുള്ളു, പുതുതായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി: കണ്ണന്താനം

ഐഎഎസില്‍ നിന്ന് രാജിവെച്ചതില്‍ കാരണം വ്യക്തമാക്കി: കണ്ണന്താനം

ന്യൂഡല്‍ഹി| AISWARYA| Last Updated: ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (11:18 IST)
ഐഎഎസില്‍ നിന്ന് രാജിവെക്കാനുള്ള കാരണം വ്യക്തമാക്കി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ്
കണ്ണന്താനം. ഗൃഹലക്ഷ്മിക്കായി രജി ആര്‍ നായര്‍ നടത്തിയ അഭിമുഖത്തിലാണ് കണ്ണന്താനം ഐഎഎസില്‍ നിന്നും രാജിവെക്കാനുള്ള കാരണം വ്യക്തമാക്കിയത്.

‘ഒരു ജന്മമല്ലേയുള്ളു. ബാക്കിയുള്ള വര്‍ഷങ്ങള്‍ പുതുതായി എന്തെങ്കിലും ചെയ്യണമെന്ന തോന്നി. പക്ഷേ ഇനിയും ജന്മമുണ്ടെങ്കില്‍ അടുത്ത പതിമൂന്ന് ജന്മത്തിലും ഞാന്‍ ഐഎഎസ് ഓഫീസറായിട്ടേ ജനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളെ സഹായിക്കാന്‍ പറ്റുന്ന ജോലിയാണത്. തനിക്ക് മന്ത്രിസ്ഥാനം ലഭിച്ചത് സ്വപ്‌നത്തിന്റെ പിറകേ പോകാനുള്ള ധൈര്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌നത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള മനസ് തനിക്കുണ്ടെന്നും തോല്‍ക്കുകയാണെങ്കിലും ജയിക്കുകയാണെങ്കിലും എപ്പോഴും പ്രതീക്ഷയുണ്ടാകണമെന്നും പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :