ന്യൂഡല്‍ഹി|
സജിത്ത്|
Last Modified വെള്ളി, 8 സെപ്റ്റംബര്‍ 2017 (10:24 IST)
ഇന്ത്യയിലേക്ക് വരുന്ന വിനോദസഞ്ചാരികൾ സ്വന്തം നാട്ടിൽ നിന്നുതന്നെ ബീഫ് കഴിച്ച ശേഷം വരുന്നതായിരുക്കും നല്ലതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ടൂറിസം മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം നടന്ന ഒരു പൊതു ചടങ്ങില്‍ ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കുകയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് കണ്ണന്താനം ഇക്കാര്യം പറഞ്ഞത്.
ടൂറിസ്റ്റുകള്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ നിന്നും ബീഫ് കഴിക്കാം. അതിനു ശേഷം ഇവിടേക്ക് വരുകയും ചെയ്യാം. മാത്രമല്ല, ബീഫ് വിഷയത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ഭക്ഷ്യവകുപ്പ് മന്ത്രിയല്ലെന്നും ടൂറിസം മന്ത്രിണെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞത്. നേരത്തെ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം മലയാളികള്‍ തുടർന്നും ബീഫ് കഴിക്കുമെന്നും അതിൽ ബിജെപിക്കു ഒരു പ്രശ്നവുമില്ലെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞിരുന്നത്.