'ഇത്രയും ക്രൗഡിനെ മുൻപ് കണ്ടിട്ടില്ല' - കൊച്ചിയിലെ മഞ്ഞക്കടൽ കണ്ട് അന്തംവിട്ട് താരങ്ങൾ!

മഞ്ഞക്കടലിൽ മുങ്ങി താരങ്ങൾ!

aparna| Last Modified ശനി, 18 നവം‌ബര്‍ 2017 (11:09 IST)
കാത്തിരുപ്പുകൾക്കൊടുവിൽ ഐ എസ് എല്ലിന് കൊച്ചിയില്‍ കിക്കോഫ്. താരത്തിളക്കത്തിൽ നിറഞ്ഞായിരുന്നു കൊച്ചിയിലെ ഉദ്ഘാടന ചടങ്ങ്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫുമായിരുന്നു ചടങ്ങിലെ മുഖ്യാകര്‍ഷണം.

മമ്മൂട്ടിയും കത്രീന കൈഫും സല്‍മാന്‍ ഖാനും സച്ചിനും ഒരേ വേദിയില്‍ ഒന്നിച്ച്
ഐഎസ്എല്‍ വേദിയില്‍ എത്തിയത് ഒരു അപൂര്‍വ്വ കാഴ്ചയായിരുന്നു. വേദിയില്‍ നൃത്തച്ചുവടുകളുമായി കത്രീനയും സല്‍മാനും നിറഞ്ഞു നിന്നപ്പോള്‍ ആരാധകരെ കൈയ്യിലെടുത്ത് മമ്മൂട്ടിയും സച്ചിനുമെത്തി.

മലയാളത്തില്‍ നമസ്‌കാരം പറഞ്ഞായിരുന്നു സച്ചിന്‍ ആരാധകരെ കയ്യിലെടുത്തത്. ഇംഗ്ലീഷിലായിരുന്നു മമ്മൂട്ടി സംസാരിച്ചത്. അതേസമയം, 'ഇത്രയും വലിയ ക്രൗഡിനെ ഞാന്‍ കണ്ടിട്ടില്ലെന്നായിരുന്നു' സല്‍മാന്റെ വാക്കുകള്‍.

മൈതാന മധ്യത്ത് ഒരുക്കിയ വേദിയിലേക്ക് സല്‍മാന്‍ എത്തിയത് സൈക്കിളിലാണ്. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രമോ പാട്ടിന്റെ അകമ്പടിയോടെ സച്ചിന്‍ തെണ്ടുല്‍ക്കറും ടീം ക്യാപ്റ്റായ സന്ദേശ് ജിങ്കനും വേദിയിലെത്തി. തുടര്‍ന്ന് മമ്മൂട്ടി കൂടിയെത്തിയപ്പോള്‍ ആരാധകര്‍ക്ക് ആവേശം നിറഞ്ഞു.

അക്ഷരാർത്ഥത്തിൽ കൊച്ചിയിലെ മഞ്ഞക്കടൽ കണ്ട് ബോളിവുഡ് താരങ്ങൾ അന്തംവിട്ടുവെന്ന് തന്നെ പറയാം. നിലയ്ക്കാത്ത കരഘോഷത്തോടെയായിരുന്നു ആരാധകർ താരങ്ങളെ വരവേറ്റത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :