7 ലക്ഷം രൂപ വരെ ആദായനികുതിയില്ലെങ്കിൽ 3 മുതൽ 6 ലക്ഷം വരെയുള്ളവർക്ക് എങ്ങനെയാണ് 5 % നികുതി? അറിയേണ്ടതെല്ലാം

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (19:29 IST)
ഇക്കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗം നടത്തിയപ്പോൾ അതിലെ ഏറ്റവും സുപ്രധാനമായ ഒരു തീരുമാനമായിരുന്നു പുതിയ ആദായ നികുതി സ്ലാബിൽ വരുന്ന 7 ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് ആദായനികുതി ഒഴിവാക്കിയ നടപടി. അതേ സമയം 3-6 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് 5% നികുതിയും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പലരെയും ആശയക്കുഴപ്പത്തിലാക്കിയ ഒരു പ്രഖ്യാപനമായിരുന്നു അത്.

2020 വരെ രാജ്യത്ത് ഒരൊറ്റ നികുതി സമ്പ്രദായമാണ് നിലനിന്നിരുന്നത്. 2020 മുതൽ പുതിയ ആദായ നികുതി സ്ലാബ് രാജ്യം കൊണ്ടുവന്നു.നിലവിൽ പഴയ സ്കീം, പുതിയ സ്കീം എന്നിങ്ങനെ 2 ആദായനികുതി സ്ലാബുകൾ നിലനിൽക്കുന്നുണ്ട്. ഇതിൽ പഴയ സ്കീമിൽ തുടരുന്നവർക്ക് പുതിയ സ്കീമിലേക്ക് മാറാൻ അവസരമുണ്ട്. പഴയ സ്കീമിൽ തുടരുന്നവർക്ക് നികുതി സംബന്ധമായ എല്ലാ ആനുകൂല്യങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ എല്ലാ നികുതി കിഴിവുകളും കഴിഞ്ഞുള്ള പണത്തിനാണ് നമ്മൾ നികുതി നൽകേണ്ടത്.

അങ്ങനെയെങ്കിൽ ആ സമയത്ത് ഉയർന്ന നിരക്കിൽ ടാക്സ് നൽകേണ്ടതായി വരും. ഇനി പുതിയ സ്കീമിലാണെങ്കിൽ ഇത്തരത്തിലുള്ള കിഴിവുകൾക്കൊന്നും തന്നെ നമ്മൾക്ക് അപേക്ഷിക്കാനാകില്ല എന്നതാണ് 2 സ്കീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. പുതിയ സ്കീമിൽ പക്ഷേ കുറഞ്ഞ നിരക്കിൽ നികുതി നൽകിയാൽ മതിയാകും. പുതിയ ബജറ്റിൽ പഴയ നികുതി സ്കീമിൽ തുടരുന്നവർക്ക് യാതൊരു ആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ല.

നികുതിവിധേയമല്ലാത്തവരുടെ പരിധി 3 ലക്ഷമാക്കി ഉയർത്തുകയാണ് പുതിയ സ്കീമിൽ ചെയ്തത്. പഴയസ്കീമിൽ 5 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടതില്ല. പുതിയ സ്കീം പ്രകാരം മാസവരുമാനമുള്ളവർക്ക് ഇത് 7 ലക്ഷമാക്കി ഉയർത്തി. അപ്പോൾ എന്താണ് 3-6 ലക്ഷം വരെ 5 ശതമാനവും 6-9 ലക്ഷം വരെ 10 ശതമാനം നികുതി?
3-6 ലക്ഷം വരെ 5 ശതമാനവും (15000 രൂപ) 6-7 ലക്ഷം വരെയുള്ള ഒരു ലക്ഷത്തിന് 10 ശതമാനമാണ്(10000 രൂപ) നികുതി.

ഈ തുക റിബേറ്റായി ലഭിക്കും പുതിയ സ്കീമിൽ ലഭിക്കും. അതായത് 7 ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് മാത്രമാണ് ഇത് ബാധകമാവുക. 7 ലക്ഷത്തി ഒരു രൂപ വരുമാനം വന്നെങ്കിൽ പോലും നികുതി നൽകേണ്ടതായി വരും. 7 ലക്ഷത്തിന് താഴെ വരുമാനമുള്ളവർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക.മറ്റുള്ളവർക്ക് 3-6 ലക്ഷം വരെ 5 ശതമാനവും അതിന് മുകളിലുള്ള തുകയ്ക്ക് 6-9 ലക്ഷം വരെ 10 ശതമാനവും 9-12 ലക്ഷം വരെ 15 ശതമാനവും 12-15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവും നികുതി ഈടാക്കും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :