നെല്‍വിന്‍ വില്‍സണ്‍|
Last Modified വെള്ളി, 14 മെയ് 2021 (11:57 IST)
ഇന്ന് അക്ഷയ ത്രിതീയയാണ്. ഐശ്വര്യത്തിനായി സ്വര്‍ണം വാങ്ങേണ്ട ദിവസം. ഈ ദിവസം സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് കാണുന്നത്.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് കഴിഞ്ഞ വര്‍ഷം അക്ഷയ ത്രിതീയ ആഘോഷിക്കേണ്ടിവന്നത്. ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ അക്ഷയ ത്രിതീയ സ്വര്‍ണ വില്‍പ്പന നടന്നത് ഓണ്‍ലൈന്‍ വഴിയാണ്. ഇത്തവണയും സ്ഥിതിക്ക് മാറ്റമില്ല. രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിലൂടെയാണ് കടന്നുപോകുന്നത്.
ഇത്തവണയും സ്വര്‍ണ വില്‍പ്പന കൂടുതല്‍ ഓണ്‍ലൈന്‍ വഴിയാണ്. ഓണ്‍ലൈന്‍ വഴി സ്വര്‍ണ വില്‍പ്പന നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുകയാണ് സ്വര്‍ണ വ്യാപാരികള്‍.