അഖിലേഷ് യാദവിന്റെ ബന്ധു പ്രമോദ് ഗുപ്‌തയും കോൺഗ്രസ് നേതാവ് പ്രിയങ്ക മൗര്യയും ബിജെപിയിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ജനുവരി 2022 (16:10 IST)
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ ചുവടുമാറ്റം തുടരുന്നു. സമാജ് വാദി പാർട്ടിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഓരോ പ്രമുഖർ കൂടി വ്യാഴാഴ്‌ച ബിജെപിയിൽ ചേർന്നു. മുലായം സിങ് യാദവിന്റെ ഭാര്യാ സഹോദരനും മുന്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എയുമായ പ്രമോദ് ഗുപ്തയും മുന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക മൗര്യയുമാണ് ബിജെപിയി‌ൽ ചേർന്നത്.

സമാജ് വാദി പാർട്ടിക്കും അഖിലേഷ് യാദവിനുമെതിരെ പ്രമോദ് യാദവ് അടുത്തിടെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അതേസമയം ഉത്തര്‍പ്രദേശില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യംവെച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിവന്ന 'ലഡ്കി ഹും, ലഡ് സക്തി ഹും' ക്യാമ്പയിന്റെ പോസ്റ്റർ ഗേളായിരുന്നു പ്രിയങ്ക മൗര്യ.

കഴിഞ്ഞ ദിവസം മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. നേരത്തെ മൂന്ന് മന്ത്രിമാരും എംഎല്‍എമാരും അടക്കം 11 പ്രമുഖ നേതാക്കള്‍ ബിജെപിയില്‍നിന്ന് സമാജ്‌വാദി പാർട്ടിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സമാജ് വാദി പാര്‍ട്ടിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്കുള്ള നേതാക്കൾ ബിജെപിയിലേക്ക് എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :