'ആകാശം കാക്കാന്‍ 'ആകാശ്' എത്തി, വ്യോമ ഭീഷണികള്‍ ഇനി ഇന്ത്യയ്ക്ക് മറക്കാം

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 5 മെയ് 2015 (13:31 IST)
32 വർഷത്തെ കാത്തിരിപ്പിനു ശേഷം ആകാശ് മിസൈൽ സംവിധാനം ഇന്ത്യൻ സൈന്യത്തിനു ഇന്നു കൈമാറും. ശത്രുക്കളുടെ വ്യോമ ഭീഷണിയെ പ്രതിരോധിക്കാൻ തക്ക കവചമാണ് ആകാശ് മിസൈൽ സംവിധാനം. യുദ്ധ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ആളില്ലാ വ്യോമ വാഹനങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കാൻ ഇനി ഇന്ത്യയ്ക്ക് കഴിയും.

ഉപരിതലത്തിൽ നിന്ന് ആകാശത്തേക്കു വിടാവുന്ന ഷോർട് റേഞ്ച് പ്രതിരോധ സംവിധാനമാണ് ‍ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ലബോറട്ടറി (ഡിആർഡിഒ) വികസിപ്പിച്ച ആകാശ് മിസൈൽ സംവിധാനം. 1983 മുതൽ ആകാശ് മിസൈൽ വികസിപ്പിക്കുന്നതിനു പുറകിലായിരുന്നു ഡിആർഡിഒ. ഇന്നു ‍ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കർ പങ്കെടുക്കും. അടുത്ത രണ്ടുവർഷത്തിനുള്ളിൽ രണ്ട് ആകാശ് റെജിമെന്റുകളാണ് സൈന്യത്തിനു ലഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :