ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് എന്തിന്?

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 11 ജൂണ്‍ 2021 (12:32 IST)

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കാരണം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ 'ബയോ വെപ്പണ്‍' പരാമര്‍ശമാണ് ആയിഷ നടത്തിയത്. 'ചൈന കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ (ജൈവായുധം) ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത്,' ഇതായിരുന്നു ആയിഷയുടെ പ്രസ്താവന. ഇതിനെതിരെ ബിജെപി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ലക്ഷദ്വീപ് വിഷയത്തില്‍ സംസാരിക്കുന്നതുകൊണ്ടാണ് തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നാണ് ആയിഷ പറയുന്നത്. ലക്ഷദ്വീപിനെ കേന്ദ്ര സര്‍ക്കാര്‍ കാവിവല്‍ക്കരിക്കുകയാണെന്നാണ് ആയിഷ സുല്‍ത്താന അടക്കമുള്ളവരുടെ ആരോപണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :