വായുസേനയില്‍ അഗ്നിവീര്‍: രജിസ്ട്രേഷന്‍ നവംബര്‍ 23 വരെ, ഓണ്‍ലൈനായി അപേക്ഷിക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 11 നവം‌ബര്‍ 2022 (09:42 IST)
ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ അഗ്നിവീര്‍വായു 01/2023 സെലക്ഷന്‍ ടെസ്റ്റ് ജനുവരി 18 മുതല്‍ 24 വരെ സംഘടിപ്പിക്കുന്നതാണ്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമാണ് അവസരം. അവിവാഹിതരായിരിക്കണം. നവംബര്‍ 23 വൈകിട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://agnipathvayu.cdac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവണം അപേക്ഷിക്കേണ്ടത്.

യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ മൊത്തം 50% മാര്‍ക്കില്‍ കുറയാതെ ഇന്റര്‍മീഡിയറ്റ്/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. ശാസ്ത്രേതര വിഷയങ്ങളിലെ പ്ലസ്ടുകാരെയും പരിഗണിക്കും. ഇംഗ്ലീഷിന് 50% മാര്‍ക്കില്‍ കുറയാതെ വേണം. അല്ലെങ്കില്‍ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈല്‍/കമ്ബ്യൂട്ടര്‍ സയന്‍സ്/ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി/ഐടി)മൊത്തം 50% മാര്‍ക്കില്‍ കുറയാതെ പാസായിരിക്കണം. (ഡിപ്ലോമ/പ്ലസ്ടു/എസ്എസ്എല്‍സി തലത്തില്‍ ഇംഗ്ലീഷിന് 50% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം). പ്രായപരിധി 21 വയസ്. അപേക്ഷകര്‍ 2002 ജൂണ്‍ 27 നും 2005 ഡിസംബര്‍ 27 നും മധ്യേ ജനിച്ചവരാകണം.

പുരുഷന്മാര്‍ക്ക് മിനിമം ഉയരം 152.5 സെ.മീറ്റര്‍/വനിതകള്‍ക്ക് 152 സെ.മീറ്റര്‍. ഉയരത്തിനും പ്രായത്തിനും അനുസൃതമായ ഭാരവും വേണം. നെഞ്ചളവ് പുരുഷന്മാര്‍ക്ക് 77 സെ.മീറ്റര്‍. 5 സെ.മീറ്റര്‍ വികാസശേഷിയുണ്ടാകണം. നല്ല കാഴ്ചശക്തിയുണ്ടാകണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസ് ഉണ്ടാകണം. വൈകല്യങ്ങള്‍ പാടില്ല. സെലക്ഷന്‍ നടപടിക്രമം വിജ്ഞാപനത്തിലുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 4 വര്‍ഷത്തേക്കാണ് നിയമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :