ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 4 ജനുവരി 2016 (10:21 IST)
ഇന്ധന വിലയിടിവിന്റെ പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ നിരക്കുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. വിമാന ഇന്ധനമായ എടിഎഫിന്റെ വില 26 ശതമാനത്തോളം കുറഞ്ഞ സാഹചര്യത്തിലാണ് വിമാനകമ്പനികള്‍ യാത്രക്കാര്‍ക്ക് നേട്ടമാകുന്ന വാര്‍ത്തയുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം വരെ കുറഞ്ഞ നിരക്കാകും ഈവര്‍ഷം കമ്പനികള്‍ ഈടാക്കുക.
ഒരുലിറ്റര്‍ എടിഎഫിന് 44.3 രൂപയാണ് ഇപ്പോള്‍ വില. മുന്‍വര്‍ഷം ഇത് 59.9 രൂപയായിരുന്നു. എടിഎഫിന്റെ വിലയിടിവിന് പിന്നാലെ വിസ്താര എയര്‍, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികളുടെ കടന്നുവരവും പുതിയ നിരക്കുയുദ്ധത്തിന് കാരണമായിട്ടുണ്ട്.