ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരം; സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (09:54 IST)
ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരം. പിന്നാലെ സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു. ആറു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുണ്ട്. ദല്‍ഹിയില്‍ രേഖപ്പെടുത്തിയ വായുഗുണനിലവാര സൂചിക 460 ആണ്. ആളുകളില്‍ ശ്വാസം മുട്ടല്‍, കണ്ണുകള്‍ക്ക് ചൊറിച്ചില്‍, ചുമ എന്നിവ അനുഭവപ്പെട്ടു തുടങ്ങി.

ശൈത്യകാലം ആരംഭിച്ചതോടെയാണ് വായുമലിനീകരണത്തിന്റെ തോത് ഉയര്‍ന്നത്. നിര്‍ബന്ധമായും മാസ്‌ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :