വൈകിയെത്തിയ എയർ ഇന്ത്യ വിമാനത്തിൽ യെച്ചൂരിക്ക് മാത്രം പ്രത്യേക പരിഗണന; താമസ സൗകര്യം പോലും ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് യാത്രക്കാർ

വൈകിയെത്തിയ എയർ ഇന്ത്യ വിമാനത്തിൽ യെച്ചൂരിക്ക് മാത്രം പ്രത്യേക പരിഗണന; താമസ സൗകര്യം പോലും ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് യാത്രക്കാർ

ന്യൂഡ‌ൽഹി| aparna shaji| Last Updated: തിങ്കള്‍, 21 മാര്‍ച്ച് 2016 (16:24 IST)
പതിനാലു മണിക്കൂറോളം വൈകിയെത്തിയ വിമാനത്തിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രത്യേക പരിഗണന നൽകി എന്നാരോപിച്ച് മറ്റ് യാത്രക്കാർ പ്രതിഷേധത്തിലേർപ്പെട്ടു. എയർ ഇന്ത്യ 701 ആണ് 14 മണിക്കൂർ വൈകിയത്.

എയർ ഇന്ത്യ വൈകിയെത്തിയിട്ടും സെക്രട്ടറിക്ക് മാത്രമാണ് അധികൃതർ താമസ സൗകര്യം ഏർപ്പെടുത്തിയത്. ഇതിനെതുടർന്നാണ് യാത്രക്കാർ 2 മണിക്കൂർ പ്രതിഷേധിച്ചു. ഇന്നലെ രാത്രി കൊൽക്കത്തയിൽ നിന്നും യാത്ര തുടങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ 701 വിമാനം 14 മണിക്കൂർ വൈകി ഇന്ന് രാവിലെയാണ് ഡ‌ൽഹിയിലെത്തിയത്.

എയർ ഇന്ത്യയിലെ സങ്കേതിക തകരാർ കണ്ടെത്തിയതാണ് വിമാനം താമസിക്കാൻ കാരണമായത്. തുടർന്ന് യാത്രക്കാരെ വിമാനത്തി നിന്നും ഒഴിപ്പിച്ച് ടെർമിനലിൽ എത്തിച്ചു. സാങ്കേതിക തകരാറുകൾ പരിഹരിച്ചോയെന്ന വിശദീകരണത്തിന് അധികൃതർ തയ്യാറാകാത്തതും യാത്രക്കാരെ ചോടിപ്പിച്ചു.

എന്നാൽ തകരാറിനെതുടർന്ന് യാത്രക്കാർക്ക് താമസ സൗകര്യം ഹോട്ടലിൽ ഏർപ്പെടുത്തിയിരുന്നുവെന്നാണ് എയർ ഇന്ത്യ ഇന്ന് അറിയിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :