വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 27 മെയ് 2020 (11:01 IST)
ലുധിയാന:
എയർ ഇന്ത്യ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്
കൊവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹി ലുധിയാന വിമാനത്തിൽ ഉണ്ടായിരുന്ന 11 ഉദ്യോഗസ്ഥരിൽ ഒരാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും നിരീക്ഷണത്തിലാക്കി.
ലോക്ഡൗണിണ് ശേഷം സർവീസുകൾ പുനരാരംഭിച്ചപ്പോൾ 116 പേരിൽ നിന്നും പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിരുന്നു. ഇതിൽ 114 പേരുടെ ഫലം പുറത്തുവന്നതോടെയാണ് 50കാരന് രോഗം സ്ഥിരീകരച്ചത്. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. മെയ് 25ന് ഇൻഡിഗോ വിമാനത്തിൽ ചെന്നൈയിൽനിന്നും കൊയമ്പത്തൂരിൽ എത്തിയ യാത്രക്കാരനും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.