ടിക്കറ്റ് ബുക്ക്‌ചെയ്‌തവരുടെ എണ്ണം കൂടി; എയർ ഇന്ത്യാ വിമാനം രണ്ട് യാത്രക്കാരെ പുറത്തുനിർത്തി

എയർ ഇന്ത്യാ വിമാനം രണ്ട് യാത്രക്കാരെ പുറത്തുനിർത്തി

ന്യൂഡൽഹി| Rijisha M.| Last Modified ശനി, 26 മെയ് 2018 (13:08 IST)
ബുക്കുചെയ്‌ത രണ്ട് യാത്രക്കാരെ പുറത്തുനിർത്തി എയർ ഇന്ത്യ വിമാനം പറന്നു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇന്നലെ ആയിരുന്നു സംഭവം. ടിക്കറ്റ് ബുക്ക്‌ചെയ്‌തവരുടെ എണ്ണം അനുവദനീയമായതിലും കൂടുതൽ ആയതിനെത്തുടർന്നായിരുന്നു 2 യാത്രക്കരെ ഒഴിവാക്കിയത്.

ലഭ്യമായ സീറ്റുകളെക്കാൾ കൂടുതൽ പേർക്ക് ടിക്കറ്റ് ബുക്കുചെയ്യാൻ അവസരം നൽകിയതാണ് ഇങ്ങനെ സംഭവിക്കാനിടയാക്കിയത്. വിമാനം ലഭിക്കാത്ത യാത്രക്കാർക്ക് വേണ്ടി മറ്റൊരു വിമാനത്തിൽ സൗകര്യം ഏർപ്പെടുത്തിക്കൊടുത്തു.

അപൂർവമായ സംഭവമാണിതെന്നും 2 യാത്രക്കാർക്ക് മാത്രമാണ് അസൗകര്യമുണ്ടായതെന്നും എയർഇന്ത്യ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. സംഭവം എയർ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :