കൊച്ചി|
Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (19:41 IST)
എയര്‍ ഇന്ത്യയുടെ റിയാദ് വിമാനം 30 മണിക്കൂര്‍
വൈകിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങാതെ പ്രതിഷേധിച്ചു. നെടുമ്പാശേരിയില്‍ പ്രതിഷേധിക്കുന്നു ചൊവ്വാഴ്ച രാത്രി എത്തേണ്ടിയിരുന്ന വിമാനം വിമാനം ഇന്ന് ഉച്ചയ്ക്കാണ് എത്തിയത്. വിമാനം വൈകിയതിന്
നഷ്ടപരിഹാരം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഓണം പ്രമാണിച്ച് ചുരുങ്ങിയ ദിവസത്തേക്ക് മാത്രം ലഭിച്ചിട്ടുള്ള അവധിയ്ക്ക് നാട്ടിലേക്ക് പുറപ്പെട്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരായിരുന്നു യാത്രക്കാരില്‍ അധികവും. വിമാനം വൈകിയതിന് കാരണം ആവശ്യപ്പെട്ടെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. സാങ്കേതിക തകരാറുണ്ടെങ്കില്‍ മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന എന്നുള്ളതും അധികൃതരുടെ പിഴവായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.