ഹൈദരാബാദ്|
സജിത്ത്|
Last Modified ബുധന്‍, 5 ഒക്ടോബര്‍ 2016 (13:38 IST)
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന വൻ മയക്കുമരുന്ന് റെയ്ഡിൽ 230 കോടി രൂപയോളം വിലവരുന്ന 221 കിലോ ആംഫിറ്റമിൻ പിടിച്ചെടുത്തു. ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗവേഷണ ശാസ്ത്രജ്ഞൻ വെങ്കട് രാമറാവു, ഒരു ഇന്ത്യൻ എയർഫോഴ്സ് ഓഫീസർ എന്നിവരെ റെയ്ഡില്‍ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു റെയ്ഡ് നടന്നത്
ഹൈദരാബാദിൽ നിന്ന് ഗോവയിലേക്ക് വരുന്നതിനിടെ മഹാരാഷ്ട്രയിലെ നാന്ദേഡിൽ നിന്നാണ് എയർ ഫോഴ്സ് വിംഗ് കമാൻഡറെ അറസ്റ്റ് ചെയ്തത്. ആഴ്ചകളായി
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും എയർ ഫോഴ്സ് രഹസ്യാന്വേഷണ വിഭാഗവും ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. ഏഴു ലക്ഷം രൂപയും അഞ്ച് മൊബൈൽ ഫോണുകളും മറ്റും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.