അഭിറാം മനോഹർ|
Last Modified ഞായര്‍, 30 മെയ് 2021 (16:54 IST)
തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് നിർണായക പ്രഖ്യാപനവുമായി ശശികല. കൊവിഡ് സാഹചര്യം മാറിയാൽ തിരികെ രാഷ്ട്രീയത്തിലേക്ക് വരുമെന്നും
ശശികല പാർട്ടി പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിൽ വ്യക്തമാക്കി.തമിഴ്‌നാടിൽ അണ്ണാഡിഎംകെയുടെ സ്വാധീനം തിരികെ പിടിക്കുമെന്നാണ് പ്രഖ്യാപനം.
തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നേതൃമാറ്റം വേണമെന്ന വാദം പാർട്ടിക്കുള്ളിൽ ഉയരുന്ന സാഹചര്യത്തിൽ ശശികലയുടെ രാഷ്ട്രീയ പ്രവേശനം കൂടി വരുന്നതോടെ അണ്ണാ ഡിഎംകെ പൂർണമായും ശശികലയുടെ വരുതിയിലേക്ക് എത്തുമോയെന്നാണ് തമിഴ്‌നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.