ശശികല മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍

ശശികല മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ശക്തം

ചെന്നൈ| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (08:27 IST)
തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി നടരാജന്‍ ചുമതലയേല്‍ക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം അണ്ണാ ഡി എം കെ പ്രവര്‍ത്തകര്‍. ശശികലയെ അനുകൂലിച്ച്
നേരത്തെ പാര്‍ട്ടിക്കുള്ളിലെ തന്നെ ഒരു വിഭാഗമായ ‘ജയലളിത പെറവി’ പ്രമേയം പാസാക്കിയിരുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ശശികല പാര്‍ട്ടിയെ നയിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം ചെന്നൈ ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ ശശികല മത്സരിക്കണമെന്നും ആവശ്യപ്പെടുന്നു. തമിഴ്നാട് റവന്യൂമന്ത്രിയും പെറവിയുടെ സെക്രട്ടറിയുമായ ആര്‍ ബി ഉദയകുമാറാണ് പ്രമേയം അവതരിപ്പിച്ചത്.

ജയലളിതയുടെ നിര്യാണത്തിന് പിന്നാലെ ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആകുമെന്ന് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈയും വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :