രാജ്യത്തെ ഞെട്ടിച്ച 2008ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസ്: 39 പേര്‍ക്ക് വധശിക്ഷ വിധിച്ച് കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 ഫെബ്രുവരി 2022 (18:17 IST)
രാജ്യത്തെ ഞെട്ടിച്ച 2008ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 39 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. 78പ്രതികളില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49 പേരെയാണ്. തിരക്കേറിയ ഓള്‍ഡ് സിറ്റിയിലടക്കം 20 ഇടങ്ങളിലാണ് സ്‌ഫോടനം നടന്നത്. ഇതില്‍ 56 പേരാണ് കൊല്ലപ്പെട്ടത്.

ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായിരുന്നു ഇതിനുപിന്നില്‍. സ്‌ഫോടനത്തില്‍ ഇരുന്നൂറ്റിയമ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം വധശിക്ഷിക്കപ്പെട്ടവരില്‍ മൂന്നുമലയാളികളും ഉള്‍പ്പെടുന്നു. ഈരാറ്റുപേട്ട പീടിക്കല്‍ ഷാദുലി, സഹോദരന്‍ ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദീന്‍ എന്നിവര്‍ക്കാണ് വധശിക്ഷ.

രണ്ടുമലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. ആലുവ കുഞ്ഞാനിക്കര സ്വദേശി മുഹമ്മദ് അന്‍സാരി, മംഗലാപുരത്ത് നിന്നുള്ള മലയാളി നൗഷാദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :