‘ഭാരത് മാതാ കീ ജയ്’ വിവാദം അർഥമില്ലാത്തത്: എൽ കെ അദ്വാനി

‘ഭാരത് മാതാ കീ ജയ്’ എന്നു മുദ്രാവാക്യം വിളിച്ചു കൊണ്ട് ദേശസ്നേഹം തെളിയിക്കണമെന്നതു സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തിൽ താൻ ഇടപെടാണ്‍ ഊദ്ദേശിക്കുന്നില്ലെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് എൽ കെ അദ്വാനി

അഹമ്മദാബാദ്, വാരിസ് പഠാന്‍, ബി ജെ പി ahammadabad, varis pattaan, BJP
അഹമ്മദാബാദ്| സജിത്ത്| Last Modified വ്യാഴം, 24 മാര്‍ച്ച് 2016 (07:36 IST)
‘ഭാരത് മാതാ കീ ജയ്’ എന്നു മുദ്രാവാക്യം വിളിച്ചു കൊണ്ട് ദേശസ്നേഹം തെളിയിക്കണമെന്നതു സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തിൽ താൻ ഇടപെടാണ്‍ ഊദ്ദേശിക്കുന്നില്ലെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് എൽ കെ അദ്വാനി. ‘ഇത് അർഥമില്ലാത്ത വിവാദമാണ്. ഇതിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ല’ -അദ്വാനി മാധ്യമ പ്രവർത്തകരോടു വ്യക്തമാക്കി.

ഹൈദരാബാദിൽ നിന്നുള്ള എംപിയും എ ഐ എം ഐ എം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസി, ‘ഭാരത് മാതാ കീ ജയ്’ എന്നു വിളിക്കുന്നതിന് ഭരണഘടന അനുസരിച്ചു താൻ ബാധ്യസ്ഥനല്ലെന്നു പറഞ്ഞിരുന്നു.
ഇത് വന്‍ വിവാദമാകുകയും ചെയ്തു. 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമിൻ എം എൽ എ വാരിസ് പഠാനെ മഹാരാഷ്ട്രാ നിയമസഭയിൽ നിന്നു പുറത്താക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :