അഹമ്മദാബാദ്|
സജിത്ത്|
Last Modified തിങ്കള്‍, 2 മെയ് 2016 (10:27 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ജനന തീയ്യതിയിലും ആശയക്കുഴപ്പമുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്.
മോദി പ്രീഡിഗ്രി പഠിച്ച വിസ്‌നഗര്‍ എം എന്‍ കോളേജിലെ രജിസ്റ്ററില്‍ 1949 ആഗസ്ത് രണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്റർനെറ്റിൽ വിക്കിപ്പീഡിയ പോലുള്ള വെബ്സൈറ്റുകളിൽ അദ്ദേഹത്തിന്റെ ജനന തീയ്യതി സെപ്റ്റംബർ 17, 1950 ആണെന്നും മുതിർന്ന കോൺഗ്രസ് നേതാവ്
ശക്തിസിൻഹ് ഗോഹിൽ പറഞ്ഞു.
വ്യത്യസ്ത ജനന തിയതി
സംബന്ധിച്ച കാരണം വ്യക്തമാക്കണമെന്നും മോദിയുടെ പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകളിലെ ജനന തിയതി ഏതാണെന്ന് വെളിപ്പെടുത്തണമെന്നും ഗോഹില്‍ ആവശ്യപ്പെട്ടു. കൂടാതെ മോദിയുടെ നെഞ്ചളവിനെക്കുറിച്ചറിയാൻ രാജ്യത്തിലെ ജനങ്ങൾക്ക് താൽപര്യമില്ല. എന്നാൽ അദ്ദേഹത്തിന്റെ ജനന തീയ്യതി ഏതാണെന്നറിയാൻ രാജ്യത്തെ ജനങ്ങൾക്കു താൽപര്യമുണ്ട്. എവിടെനിന്നാണ് അദ്ദേഹം ബിരുദം നേടിയത്? കൂടെ പഠിച്ച പത്ത് സഹപാഠികളുടെ പേരുകൾ അദ്ദേഹത്തിനു പറയാൻ സാധിക്കുമോ?
ഗോഹിൽ മോദിയെ വെല്ലുവിളിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരം കേന്ദ്ര വിവരാവകാശ കമ്മീഷൻ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി എയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാന്തര ബിരുദവും പാസായതായിട്ടാണ് മോദി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി തങ്ങളുടെ പക്കല്‍ വിശദാംശങ്ങളൊന്നുമില്ല എന്ന മറുപടിയാണ് ഡല്‍ഹി സര്‍വകലാശാല നല്‍കിയത്.