അഭിറാം മനോഹർ|
Last Modified ഞായര്‍, 19 ജൂണ്‍ 2022 (12:30 IST)
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം രാജ്യമൊട്ടാകെ തുടരുന്നതിനിടെ നിയമനത്തിനുള്ള
മാർഗരേഖ പുറത്തിറക്കി വ്യോമസേന. പ്രവേശനത്തിന് റിക്രൂട്ട്മെൻ്റ് റാലികൾക്ക് പുറമെ ക്യാമ്പസ് ഇൻ്റർവ്യൂവും നടത്തും. പതിനേഴര വയസ് മുതൽ 21 വരെയാണ് നിയമനത്തിനുള്ള പ്രായപരിധി.
നിയമിക്കപ്പെടുന്ന 18ന് താഴെയുള്ളവർ രക്ഷിതാക്കളുടെ അനുമതിപത്രം ഒപ്പിട്ട് നൽകണം. 4 വർഷക്കാലത്തേക്കാണ് നിയമനം. കാലാവധി കഴിഞ്ഞാൻ വ്യോമസേനയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷിക്കുന്നതിന് മുൻഗണന ലഭിക്കും. എയർമാൻ തസ്തികയിലേക്കായിരിക്കും നിയമനം.
മെഡിക്കൽ പരിശോധനയിൽ വിജയിക്കുന്നവർക്ക് മാത്രമാകും അഗ്നിപഥിൽ നിയമനം ലഭിക്കുക. വ്യോമസേന നിർദേശിക്കുന്ന ഏത് ജോലിയും ചെയ്യാൻ അഗ്നിവീരന്മാർ തയ്യാറാകണമെന്നും മാർഗരേഖയിൽ പറയുന്നു.