ഇറാഖ്|
Last Modified വെള്ളി, 20 ജൂണ്‍ 2014 (10:57 IST)
ഇറാഖില്‍ ഐഎസ്ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ പഞ്ചാബ് സ്വദേശികള്‍
റിക്രൂട്ടിംഗ് ഏജന്‍സികളുടെ
തട്ടിപ്പിനിരയായവരെന്ന് റിപ്പോര്‍ട്ട്. 10,000 മുതല്‍ 12,000 ഡോളര്‍
വരെ ശമ്പളം വാഗ്ദാനം ചെയ്താണ് ഇവരെ വിദേശത്ത് എത്തിച്ചത്.
ഒരാളില്‍ നിന്ന് നാല് ലക്ഷം രൂപവരെയാണ് ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കിയത്. പഞ്ചാബിലെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നിരവധി ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇറാഖിലെ നിര്‍മ്മാണ കമ്പനികളുടെ ഏജന്റുകളുമായി ബന്ധമുണ്ട്.
ഇറാഖിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം ജോലി ചെയ്യാന്‍ ആരും തയ്യാറാവാത്തതിനാല്‍ ദുബായില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ ഗള്‍ഫില്‍ എത്തിക്കുന്നത്. ദുബായില്‍ വാഗ്ദാനം ചെയ്യപ്പെട്ട ജോലി ലഭിക്കാതാവുമ്പോള്‍ ഇവര്‍ ഇറാഖിലേക്ക് പോകാന്‍ തയ്യാറാകും. മതിയായ രേഖകള്‍ ഒന്നുമില്ലാതെയാണ് ഇവരെ കുവൈത്തില്‍ നിന്നും ഖത്തറില്‍ നിന്നും ഇറാഖിലേക്ക് കടത്തുന്നത്. ചിലരെ കടല്‍ മാര്‍ഗം ഇറാഖിലെത്തിക്കാറുണ്ടെന്നും ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ ആയ സാര്ബാത്ത് ദ ഭലയുടെ തലവനായ എസ് പി എസ് ഒബ്രോയി പറഞ്ഞു.
ഇറാഖില്‍ തട്ടിയെടുക്കപ്പെട്ട 40 ഇന്ത്യക്കാരും സുരക്ഷിതരാണെന്നും ഇവരെപ്പറ്റി ഇറാഖ് സര്‍ക്കാരിനു വിവരം ലഭിച്ചതായും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇതിനിടെ ഇറാഖില്‍ ആകപ്പെട്ട ഇന്ത്യക്കരുടെ മോചനം നീളുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. മോചനത്തിനായി ആവശ്യമെങ്കില്‍ പണം നല്‍കാനും തയ്യാറാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രാലയം നേരിട്ടാണ് ഇറാഖിലെ സ്ഥിതി വിലയിരുത്തുന്നതെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.