ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ നിലപാടറിയിച്ച് കമല്‍‌ഹാസന്‍ രംഗത്ത്

ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ നിലപാടറിയിച്ച് കമല്‍‌ഹാസന്‍ രംഗത്ത്

 kamal hassan , rajanikant , sabarimala , sabarimala protest , ശബരിമല , രജനി , സുപ്രീംകോടതി , മക്കള്‍ നീതി മയ്യം
ചെന്നൈ| jibin| Last Modified ശനി, 20 ഒക്‌ടോബര്‍ 2018 (15:57 IST)
സ്‌ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ വിവാദമായിരിക്കെ നിലപാട് വ്യക്തമാക്കി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍‌ഹാസന്‍ രംഗത്ത്.

ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്നത്തില്‍ അഭിപ്രായം പറയാനില്ലെന്നാണ് കമല്‍ വ്യക്തമാക്കിയത്.

“സ്ത്രീകള്‍ക്കും സമൂഹത്തിനും നല്ലതെന്തോ അതിനെ താന്‍ പിന്തുണയ്‌ക്കും. താൻ ശബരിമലയില്‍ പോയിട്ടില്ല.
അതിനാല്‍ ഭക്തരുടെ കാര്യത്തില്‍ തലയിടാനില്ല” - എന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശബരിമല വിഷയത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് സൂപ്പർ താരം രജനീകാന്ത് പറഞ്ഞു.

“ശബരിമല സ്‌ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ആദരിക്കുന്നു. എന്നാല്‍ ക്ഷേത്രത്തില്‍ കാലങ്ങളായി ആചരിക്കുന്ന രീതികളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ട്” - എന്നും രജനി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :