ബെംഗളൂരു|
ജോര്‍ജി സാം|
Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (20:32 IST)
മയക്കുമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദി അറസ്റ്റില്‍. ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലഹരി മാഫിയയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. രാഗിണിയെ കസ്റ്റഡിയിലെടുത്ത് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കന്നഡ സിനിമയിലെ പ്രധാന നായികമാരിലൊരാളായ രാഗിണി ദ്വിവേദി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഫേസ് ടു ഫേസ്, മോഹന്‍ലാലിന്‍റെ കാണ്ഡഹാര്‍ എന്നീ ചിത്രങ്ങളില്‍ രാഗിണി ദ്വിദേദി അഭിനയിച്ചിരുന്നു.
മലയാളത്തിലെ പ്രമുഖ താരം നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗൽറാണിയും സംശയത്തിന്‍റെ നിഴലിലാണ്. ഇവരെ ചോദ്യം ചെയ്യുന്നതിനായി ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
യെലഹങ്കയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ലഹരിമാഫിയയും കന്നഡ സിനിമാലോകവും തമ്മിലുള്ള അഭേദ്യമായ ബന്ധം പുറംലോകമറിഞ്ഞത്. വരും ദിവസങ്ങളിലും സിനിമാലോകത്തെ പ്രമുഖര്‍ വലയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമാലോകത്തേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്.