ശ്രീദേവിയുടേത് മുങ്ങിമരണം; രക്തത്തില്‍ മദ്യത്തിന്റെ അംശം - മൃതദേഹം രാത്രിയില്‍ ഇന്ത്യയിലെത്തിക്കും

ദുബായ്, തിങ്കള്‍, 26 ഫെബ്രുവരി 2018 (17:09 IST)

ശ്രീദേവി ബാത്ത് ടബ്ബിൽ മുങ്ങിമരിച്ചതാണെന്ന് ദുബായ് പൊലീസിന്‍റെ റിപ്പോർട്ട്. യുഎഇ പൊതു ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഫോറന്‍‌സിക് സർട്ടിഫിക്കറ്റിലാണ് താരത്തിന്റെ മരണകാരണം മുങ്ങിമരണം ആണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ബോധരഹിതയായി ബാത്ത്ടബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയതായി ദുബായി പൊലീസിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചതെന്നും രേഖകളില്‍ പറയുന്നുണ്ട്.

രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട മരണ സർട്ടിഫിക്കറ്റ് ദുബായ് ഫോറൻസിക് വിഭാഗം ബന്ധുക്കൾക്ക് കൈമാറി.

പോസ്റ്റ്മോർട്ടത്തിൽ അസ്വാഭികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി.  

അപകട മരണമാണെന്ന് വ്യക്തമായതോടെ ദുബായ് പൊലീസ് ശ്രീദേവിയുടെ പാസ്പോർട്ട് റദ്ദാക്കി മരണ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടി തുടങ്ങി. നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഇന്ന് രാത്രി 11മണിയോടെ മൃതദേഹം സ്വകാര്യ ജെറ്റ് വിമാനത്തിൽ മുംബയിലേക്ക് കൊണ്ടു പോകും.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശ്രീദേവിയുടെ മരണമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മാനക്കേടുണ്ടാക്കിയെന്ന് കിര്‍മാണി മനോജ്; ചെന്നിത്തലയ്‌ക്കും സുധാകരനും വക്കീല്‍ നോട്ടീസ്

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന ...

news

ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിക്കില്ല; സംസ്കാര ചടങ്ങുകൾ നാളെ!

ദുബായിൽ അന്തരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിക്കില്ല. ...

news

നിത്യയവ്വനം കാത്തുസൂക്ഷിക്കാന്‍ ശ്രീദേവി നടത്തിയത് 29 സര്‍ജറികള്‍!

ഇന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ചായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിതവിടവാങ്ങൽ. ശനിയാഴ്ച ...

news

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; ഹോട്ടല്‍ കേന്ദ്രീകരിച്ച് അന്വേഷണം - അതിശക്തമായ നടപടി ക്രമങ്ങളുമായി ദുബായ് പൊലീസ്

നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ വ്യാപകമായതോടെ അന്വേഷണം വ്യാപിപ്പിച്ച് ദുബായ് ...

Widgets Magazine