ചെങ്കോട്ട സംഘർഷം: നടൻ ദീപ് സിദ്ദു അറസ്റ്റിൽ

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 9 ഫെബ്രുവരി 2021 (09:59 IST)
ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷക റാലിക്കിടെ ചെങ്കോട്ടയിൽ ഉണ്ടായ സംഘർങ്ങളിലെ മുഖ്യപ്രതി ദീപ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. ചെങ്കോട്ടയിൽ നടന്ന അക്രമ സംഭവങ്ങളിൾക്കും സിഖ് പതാക ഉയർത്തുന്നതിനും നേതൃത്വം നൽകിയത് ദീപ് സിദ്ദുവാണെന്ന് ഡൽഹി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒളിവിൽപോയ സിദ്ദുവിനെ പിടികൂടുന്നതിനായി പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. സിദ്ദുവിനെ കറിച്ച് വിവരം നൽകുന്നവർക്ക് ഡൽഹി പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഒളിവിൽ കഴിയുന്ന സമയത്തും സിദ്ദു സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോകൾ വിദേശത്തിനിന്നുമാണ് അപ്‌ലോഡ് ചെയ്തത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കർഷക നേതാക്കളെയും ഡൽഹി പൊലീസിനെയും വിമർശിച്ചുകൊണ്ടുള്ളതായിരുന്നു വീഡിയോകൾ. വീഡിയോകൾ ചിത്രീകരിച്ച് വിദേശത്തുള്ള സുഹൃത്ത് വഴിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നത് എന്നാണ് പൊലീസിന്റെ നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :