തമിഴ്നാട്ടില്‍ വാഹനാപകടം: നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു

തമിഴ്നാട്ടില്‍ വാഹനാപകടം: ഏഴുപേര്‍ മരിച്ചു

ചെന്നൈ| AISWARYA| Last Updated: വ്യാഴം, 19 ഒക്‌ടോബര്‍ 2017 (07:46 IST)
തമിഴ്നാട്ടില്‍ കടലൂരിന് സമീപം രാമനാഥത്തു കാറപകടത്തില്‍ ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ നാലു മലയാളികളും മൂന്നു തമിഴ്നാട് സ്വദേശികളുമാണുള്ളത്. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ ഇവരുടെ കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു.

പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങൽ വട്ടപ്പാറ പുളിച്ചുമാക്കൽ ഏലിയാമ്മയുടെ മക്കളായ പ്രകാശ്, പ്രദീപ്, പ്രകാശിന്റെ ഭാര്യ പ്രിയ, പന്തളം മങ്ങാരം ഇടത്തറയിൽ തങ്കച്ചന്റെ മകന്‍ ജോഷി (29), തമിഴ്നാട് സ്വദേശികളായ മിഥുല്‍, ശരവണന്‍, ഡ്രൈവര്‍ ശിവ എന്നിവരാണ് മരിച്ചത്.

ഏലിയാമ്മയുടെ സഹോദരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്കു പുറപ്പെട്ടതായിരുന്നു ഇവര്‍. പ്രകാശ് ചെന്നൈ ബിൽറൂത്ത് ആശുപത്രിയില്‍ റേഡിയോളജിസ്റ്റും ഭാര്യ പ്രിയ ചെന്നൈ ചിന്താമണി ആശുപത്രിയില്‍ നഴ്സുമാണ്. പ്രദീപ് സ്വകാര്യ ആശുപത്രിയിലെ ജോലിക്കാരനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :