എബിവിപി ഏറ്റവും അപകടകാരിയായ സംഘടന: ഗിരീഷ്‌ കര്‍ണാട്‌

ഗിരീഷ്‌ കര്‍ണാട്‌ , എബിവിപി , ജെഎന്‍യു , കനയ്യ കുമാര്‍
ബംഗളൂരു| jibin| Last Modified ശനി, 20 ഫെബ്രുവരി 2016 (09:47 IST)
ജെഎന്‍യു വിഷയത്തില്‍ എബിവിപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കന്നഡ സാഹിത്യകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഗിരീഷ്‌ കര്‍ണാട്‌ രംഗത്ത്. രാജ്യത്തെ ഏറ്റവും അപകടകാരിയായ സംഘടനയാണ് എബിവിപി. രാജ്യം ഭിന്നിക്കുകയാണെങ്കില്‍ അതിന്‌ കാരണം ആര്‍എസ്‌എസ്സിന്‌ കീഴിലുള്ള എബിവിപി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണ്. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് കനയ്യ കുമാറിന് മേല്‍ ആരോപിക്കുന്നതും അടിച്ചേല്‍പ്പിക്കുന്നതും. ജെഎന്‍യു വിഷയത്തില്‍ വിദ്യാര്‍ഥികളെ പ്രതിക്കൂട്ടില്‍ നിറുത്തുന്ന നീക്കമാണ് നടക്കുന്നത്. ഇതിന് പിന്നില്‍ ആസൂത്രിതമായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും ഗിരീഷ്‌ കര്‍ണാട്‌ പറഞ്ഞു.

ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ബംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ്‌ ഗിരീഷ്‌ കര്‍ണാട്‌ എബിവിപിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :