ഫണ്ടില്ല;ആം ആദ്മി പാര്‍ട്ടി അത്താഴവിരുന്നൊരുക്കുന്നു

ന്യൂഡല്‍ഹി| Last Modified വ്യാഴം, 27 നവം‌ബര്‍ 2014 (13:31 IST)
ഫണ്ട് സ്വരൂപണത്തിനായി ആം ആദ്മി പാര്‍ട്ടി അത്താഴവിരുന്നൊരുക്കുന്നു. ഫണ്ട് സ്വരൂപണത്തിനാ‍യാണ് പാര്‍ട്ടി നേരത്തേയും പയറ്റിയ ഈ അടവ് പുറത്തിറക്കിയിരിക്കുന്നത്. പക്ഷേ അരവിന്ദ് കെജ്രിവാളുമൊത്തുള്ള ഈ അത്താഴവിരുന്നില്‍ പങ്കെടുക്കണെങ്കില്‍
20,000 രൂപ നല്‍കണം. മുംബൈയിലാണ് അത്താഴവിരുന്ന് നടക്കുക.


20,000 രൂപ പ്രവേശഫീസ് നല്‍കുന്നവര്‍ക്ക് കെജ്‌രിവാളുമായി അത്താഴവിരുന്നില്‍ പങ്കെടുക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും സാധിക്കും. കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അദ്ധ്യക്ഷനൊപ്പമുള്ള വിരുന്നുകളാണ് ഫണ്ട് സ്വരൂപിക്കാന്‍ ആം ആദ്മി പാര്‍ട്ടിയെ സഹായിച്ചത്. രാജ്യത്തെ മറ്റ് നഗരങ്ങളിലും അത്താഴവിരുന്ന് സംഘടിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :