ന്യൂഡല്‍ഹി|
VISHNU N L|
Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (17:32 IST)
ജനങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതൊന്നും സ്വയം നടപ്പാക്കാന്‍ സാധിക്കാത്ത ആംആദ്മി പാര്‍ട്ടിയുടേത് ഇരട്ടത്താപ്പാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയില്‍ അടുത്തിടെയായി ഉടലെടുത്തിരിക്കുന്ന പ്രതിസന്ധികള്‍ അതിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്നും ബിജെപി ആരോപിച്ചു.
ബിജെപി വക്താവ് നളിന്‍ കോഹ്ലിയാണ് ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. അരവിന്ദ് കേജ്രിവാളും കൂട്ടരും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വിശ്വസിക്കുകയും എന്നാല്‍ അത് നടപ്പിലാക്കാന്‍ തയാറാകാതിരിക്കുകയും ചെയ്യുന്നുവെന്നാണ് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. മറ്റുള്ളവര്‍ക്കായി കുറേ ഉപദേശങ്ങള്‍ നല്‍കുകയും അത് സ്വന്തം കാര്യത്തില്‍ നടപ്പാക്കാതിരിക്കുകയും ചെയ്യുകയാണവര്‍- അദ്ദേഹം ആരോപിച്ചു.
ലോക്പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും വരെ ഘോരഘോരം പ്രസംഗിച്ചവരാണ് എഎപി നേതാക്കള്‍. എന്നിട്ട്, അവരുടെ പാര്‍ട്ടി, ലോക്പാലിനെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നു നോക്കൂ. തന്നെ പുറത്താക്കിയ വിവരം പത്രങ്ങളില്‍ നിന്നും വാര്‍ത്താ ചാനലുകളില്‍ നിന്നുമാണ് അദേഹം അറിഞ്ഞത് - നളിന്‍ പരിഹസിച്ചു. കൂടാതെ ദേശീയ കൌണ്‍സില്‍ യോഗത്തില്‍ കെജ്രിവാള് സംസാരിക്കുന്ന വീഡിയോയുടെ പൂര്‍ണരൂപം പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.