ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും

അഹമ്മദാബാദ്| Last Modified ബുധന്‍, 21 മെയ് 2014 (10:32 IST)
നരേന്ദ്രമോഡി പിന്തുണയ്ക്കുന്ന ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകാന്‍ സാധ്യത. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരിക്കും ഇവര്‍.

റവന്യു, റോഡ്, നഗരവികസനമന്ത്രിയാണ് എഴുപത്തിമൂന്നുകാരിയായ ആനന്ദിബെന്‍ പട്ടേല്‍.
നിയമസഭയുടെ ഒരുദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ മോഡി തന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കും.

പല പേരുകളും ഉയര്‍ന്നുവന്നെങ്കിലും മോഡി ആനന്ദിബെന്നിന് വേണ്ടി ഉറച്ചുനിന്നതായാണ് സൂചന. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഗുജറാത്തിലെ ഭരണം കൊണ്ടുപോകാന്‍ രൂപവത്കരിച്ച ഉപസമിതിയുടെ അധ്യക്ഷ ആനന്ദിബെന്നായിരുന്നു. അധ്യാപികയായിരുന്ന അവര്‍ 1998 മുതല്‍ നിയമസഭാംഗമാണ്. കേശുഭായ് സര്‍ക്കാറിലും മന്ത്രിയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :