ആധാര്‍ പുതുക്കാന്‍ ഇനി രണ്ട് ദിവസം കൂടി മാത്രം സമയം, ചെയ്യേണ്ടത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (15:48 IST)
ആധാര്‍ പുതുക്കാന്‍ ഇനി രണ്ട് ദിവസം കൂടി മാത്രമാണ് സമയമുള്ളത്. നേരത്തേ ജൂണ്‍ 14ന് മുന്‍പായി ആധാര്‍ പുതുക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. ആധാര്‍ പുതുക്കാന്‍ അക്ഷയ കേന്ദ്രങ്ങളെയോ, ആധാര്‍ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതേസമയം വീട്ടിലിരുന്ന് ഓണ്‍ലൈനായും ആധാര്‍ പുതുക്കാം.
how to update aadhaar online എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മതി.

ആദ്യം ചെയ്യേണ്ടത് ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുകയാണ്. https://myaadhaar.uidai.gov.in/ ഇ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യണം. ആധാര്‍ നമ്പറും കാപ്ചയും നല്‍കിയാല്‍ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ നമ്പറിലേക്ക് ഒരു ഒടിപി വരും. ഈ ഒടിപി കൂടി നല്‍കിയാല്‍ നിങ്ങള്‍ ആധാര്‍ അപ്ഡേഷന്‍ പേജിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :