രേണുക വേണു|
Last Modified വെള്ളി, 30 ജൂണ്‍ 2023 (10:19 IST)
ആയിരം രൂപ പിഴയോടു കൂടി ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. അതുകൊണ്ട് ഇവ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ ഇങ്ങനെ ചെയ്താല്‍ മതി..!
uidai.gov.in എന്ന വെബ്സൈറ്റില്‍ കയറി ഇത് പരിശോധിക്കാന്‍ സാധിക്കും. ഈ വെബ്സൈറ്റില്‍ കയറിയ ശേഷം ആധാര്‍ സര്‍വീസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
അതില്‍ ആധാര്‍ ലിങ്കിങ് സ്റ്റാറ്റസ് തിരഞ്ഞെടുക്കുക. 12 അക്ക ആധാര്‍ നമ്പര്‍ നല്കി ഗെറ്റ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക. ശേഷം പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കണം.
അതിനുശേഷം സെക്യൂരിറ്റി വെരിഫിക്കേഷന്റെ ഭാഗമായി കാപ്ച കോഡ് നല്കി ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ സാധിക്കും.